Posted by: Ranjith Sankar | June 28, 2010

www. കേരളഫോറം.com-An e-story

പുതിയ ഒരു സിനിമയുടെ റിവ്യൂ-നു വേണ്ടി ഇന്‍റര്‍നെറ്റില്‍   നടത്തിയ തിരച്ചിലിനിടയിലാണ് ഞാന്‍  www. കേരളഫോറം.com എന്ന വെബ്സൈറ്റ്-ല്‍  എത്തിച്ചേരുന്നത്. ഡബിള്‍ ചങ്കന്‍ എന്ന അപരനാമത്തില്‍ (ഫോറം ID) അറിയപ്പെടുന്ന ഒരു മോഹന്‍ലാല്‍ ഫാന്‍ എഴുതിയ റിവ്യൂ ആണ് കേരളഫോറത്തില്‍   ആദ്യം കണ്ണില്‍ പെട്ടത്.പുതിയ സിനിമയെ ഡബിള്‍ ചങ്കന്‍ ഘോരഘോരം വിമര്‍ശിച്ചിരിക്കുന്നു. 

പാതിരാത്രിക്കുണ്ടായിരുന്ന ഫാന്‍സ്‌ ഷോ ഇന്റര്‍നെറ്റ്-ലെ ആദ്യ റിവ്യൂ പോസ്റ്റ്‌ ചെയ്യാന്‍ വേണ്ടി ആണ് ഇദ്ദേഹം കണ്ടതെന്ന് കൂടി വായിച്ചപ്പോള്‍ താല്പര്യം കൂടി.അന്ന് release ചെയ്തത് മമ്മുട്ടി സിനിമ ആയിതിനലാണ് ഡബിള്‍ ചന്കന്റെ കൊടിയ വിമര്‍ശനം എന്നാരോപിച്ച് മമ്മുട്ടി ഫാന്‍സ്‌ ആയ ശിവേട്ടനും ലക്കൂരാനും ആരോമലും  ഡബിള്‍ ചന്കനുമായി കമന്റുകളിലൂടെ ഓണ്‍ലൈന്‍ മല്‍പ്പിടുത്തം നടത്തുന്നതും കൂടി കണ്ടപ്പോള്‍ ഞാന്‍ കേരളഫോറത്തിലെ മെമ്പര്‍ ആവാന്‍ തീരുമാനിച്ചു.passionforcinema എന്നൊരു ഫോറം ID സൃഷ്ട്ടിച്ചു ആദ്യ കമെന്റ് ആയി ഡബിള്‍ ചന്കന്റെ   റിവ്യൂ-നു നന്ദി പറഞ്ഞു.   

ഒരു തമാശക്ക് തുടങ്ങിയ ആ മെംബെര്‍ഷിപ്‌  വളരെ പെട്ടെന്ന് എന്റെ ദിനചര്യയുടെ  ഭാഗം ആവുകയായിരുന്നു.കേരള യുവത്വതിന്റ്റ്ഇ  ഇന്നത്തെ സാംസ്‌കാരിക കൂട്ടായ്മകള്‍ നടക്കുന്നത് ഇത് പോലെയുള്ള നൂറുകണക്കിന് ഫോറങ്ങളിലനെന്നു അടുത്തെവിടെയോ വായിച്ചിരുന്നു. 

 ആദ്യ ദിവസങ്ങളില്‍ ഫോറം അംഗങ്ങള്‍ക്ക് എന്നെ സംശയം ആയിരുന്നു. പഴയ മെമ്പര്‍മാര്‍ തന്നെ വ്യാജ ID -യുമായി വന്നു രസം കൊല്ലികലാവുന്നത് അവിടുത്തെ സ്ഥിരം സംഭവമായിരുന്നു എന്ന് പിന്നീടാണ്‌  മനസ്സിലായത്.  ഒറിജിനല്‍ ആണ് എന്ന് തെളിയിച്ചു മെമ്പര്‍മാരുടെ വിശ്വാസ്യത നേടേണ്ടത് അവിടുത്തെ ഓരോ പുതിയ മേമ്ബെരുടെയും ചുമതലയാണ്. 

ദിലീപ് ഫാന്‍ ആയ മീശമാധവനും ദിലീപ് cum മോഹന്‍ലാല്‍ ഫാന്‍ ആയ പങ്കജാക്ഷനും ആണ് എന്നെ ചോദ്യശരങ്ങളുമായി ആദ്യം നേരിട്ടത്.സരോജ് കുമാര്‍,സൂത്രന്‍ എന്നിവര്‍ പുറകേയെത്തി.  തമാശയില്‍ കലര്‍ന്ന,എന്നാല്‍ അത്രയൊന്നും ശക്തമല്ലാത്ത സൌഹൃതം രൂപപ്പെടാന്‍ അധികം കാലതാമസം വന്നില്ല.

ഫോറത്തിന്റെ മെമ്പര്‍മാരില്‍ അധികവും കേരളത്തിന്‌ വെളിയില്‍ ജോലി ചെയ്യുന്നവര്‍ ആണ്. ഡബിള്‍ ചങ്കന്‍,ശിവേട്ടന്‍ എന്നിവര്‍ banglore നിന്നും മമ്മൂട്ടിക്കും മോഹന്‍ലാലിനും വേണ്ടി കൊമ്പ് കോര്‍ക്കുന്നു. ആരോമല്‍ പാലക്കാടു സ്കൂള്‍ അധ്യാപകന്‍ ആണ്.കര്‍ണന്‍ മഹാദേവന്‍ ഒരു പത്ര സ്ഥാപനത്തിലെ റിപ്പോര്‍ട്ടര്‍.EMI എന്നാ ചേച്ചി അമേരിക്കയിലെ ഒരു വീട്ടമ്മയാണ്.ടോണി കുരിശിങ്കല്‍ mohanlal-ന്റെ സ്വന്തം വെബ്സൈറ്റ് ഓണര്‍ ആണത്രേ! പങ്കജാക്ഷന്‍ തിരുവനന്തപുരം ദിലീപ് ഫാന്‍സിന്റെ ആജീവനാന്ത മെമ്പറും LITOS കോഴിക്കോട്  മോഹന്‍ലാല്‍ ഫാന്സിണ്ടേ treasurer -ഉം  ആണ്. sertzui ദിവസേന bangkok-ല്‍   നിന്നും ലോഗിന്‍ ചെയ്യും. El  Mariachi ബുദ്ധിജീവി ആണ്.സിനിമാഭ്രാന്തന്‍ ,  ബ്രദര്‍,സമുറായ് എന്നിവര്‍ ദുബായിലാണ്. തൂവാനത്തുമ്പി ഓസ്ട്രേലിയയില്‍   മലയാളം സിനിമകള്‍ വിതരണം ചെയ്യുന്നു. അങ്ങിനെ പോകുന്ന നൂറോളം വരുന്ന മെമ്പര്‍മാര്‍.

സിനിമ എന്ന വികാരത്തിനപ്പുറത്ത്‌ ഇവരെയെല്ലാം ഫോറത്തില്‍ ഒന്നിച്ചു നിതുന്ന മറ്റു പല ഘടകങ്ങളും ഉണ്ടെന്നു എനിക്ക് ക്രമേണ മനസ്സിലായി. ജോലിയുടെ തിരക്കുകളുടെ ഇടവേളകളില്‍ അവര്‍ മുടങ്ങാതെ ദിവസേന ലോഗിന്‍ ചെയ്യുന്നു. രാഷ്ട്രീയം,വിലവര്‍ധന,സ്പോര്‍ട്സ്..ഫോറം ചര്‍ച്ച ചെയ്യാത്ത വിഷയങ്ങള്‍ ഉണ്ടായിരുന്നില്ല  . 

ലോകത്തിന്റെ നാനഭാഗത്ത്‌ നിന്നും അവരുടെ ശബ്രം കേരളഫോരത്തിലൂടെ പ്രവഹിച്ചു  കൊണ്ടേയിരുന്നു . .ഇന്റര്‍നെറ്റ്‌ എന്നാ മാധ്യമതിണ്ടേ ശക്തിയും സ്വാധീനവും തെല്ലോരല്‍ഭുടതോടെ  ഞാന്‍ തിരിച്ചറിയുകയായിരുന്നു. 

superstars -ണ്ടെ പുതിയ സിനിമകളുടെ റിലീസ്‌ ദിവസങ്ങള്‍ ഫോറത്തില്‍ ആഘോഷമായിരുന്നു  .സിനിമ ഗംഭീരമെന്നു  അതതു താരങ്ങളുടെ ഫാന്‍സും അല്ലെന്നു മറുപക്ഷവും ശക്തിയുക്തം  സ്ഥാപിച്ചു പോന്നു. critic ,dinodazzlin ,guru തുടങ്ങിയ മെമ്പര്‍മാര്‍ താരത്തിളക്കത്തില്‍ പെട്ട്  പോകാതെ നല്ല സിനിമാ അസ്വാധകരായി  തങ്ങളുടെ  impartial reviews മുടക്കമിലാതെ  പോസ്റ്റ്‌ ചെയ്തു ഫോറത്തിന്റെ  അഭിമാനം വര്ധിപിച്ചു  . 

ആരോമല്‍  മാഷ്  കൊണ്ട്  വന്ന live cinema review എന്ന  ആശയം  തുടക്കത്തില്‍  ശ്രദ്ധ  പിടിച്ചു  പറ്റി . സിനിമകളുടെ അഭിപ്രായമറിയാന്‍ ആദ്യ ഷോ തീരുന്നത് വരെ കാത്തിരിക്കാന്‍ ക്ഷമയില്ലാതിരുന്ന  മേമ്ബെര്മാര്‍ക്ക് വേണ്ടി ആദ്യ ഷോ-നു   കയറുന്ന മെമ്പര്‍ സിനിമ കാണു കൊണ്ടിരിക്കുന്നതിനിടെ തന്ടെ ഫോണിലുടെ അതതു scene -inde അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന രീതിയായിരുന്നു അത്. തങ്ങളുടെ സിനിമ ആസ്വാദനത്തെ ബാധിച്ചത്  കൊണ്ടായിരിക്കണം,തുടക്കത്തിലേ ആവേശത്തിന് ശേഷം ആ ആശയം ഫോറത്തില്‍ പ്രചാരത്തിലായില്ല. 

മെമ്പര്‍മാരുടെ പിറന്നാളും അവരുടെ ജീവിതത്തിലെ സന്തോഷങ്ങളും ഫോറം കൃത്യമായി ആഘോഷിച്ഉ പോന്നു.ഓണ്‍ലൈന്‍ പിറന്നാളാഘോഷം എന്നൊരു ആശയത്തെ കുറിച്ച് ഞാന്‍ ഒരിക്കല്‍ ആലോചിച്ചുവെങ്കിലും അത് പ്രാവര്‍ത്തികമായില്ല  .ടോണി കുരിശിങ്കല്‍ മുന്നോട്ടു വെച്ച സിനിമ പ്രവര്‍ത്തകരുമായി  നേരിട്ട് സംവേദിക്കാനുള്ള thread(ഒരു മെമ്പര്‍ പോസ്റ്റ്‌ ചെയ്യുന്ന ഒരു പുതിയ ടോപ്പിക്ക് ആണ് ത്രെഡ്,മറ്റു മെംബേര്‍സ്-നു തങ്ങളുടെ കമന്റ്സ് ആയി ആ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാം)  ഫോറത്തില്‍ സുപെര്‍ഹിറ്റ് ആയി. 

സൂത്രന്‍ ഒരു ദിവസം ഫോരതിലെത്തിയത്  പുതിയ ഒരു ആശയവുംയിട്ടയിരുന്നു .online youth festival. മെമ്പര്‍മാരുടെ  കല വാസനകളെ  പ്രോത്സാഹിപ്പിക്കാന്‍ കേരളഫോരതിണ്ടേ ആഭിമുഖ്യത്തില്‍ യൂത്ത് ഫെസ്റിവല്‍ സംഘടിപ്പിക്കുക    . അപ്രയോഗികമായി  മറ്റു  മേമ്ബെര്മാര്‍ക്ക്  തോന്നിയെങ്കിലും  താല്പര്യത്തോടെ എല്ലാവരും വിവിധ  ഇനങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്തു . കഥ,കവിത എന്ന് തുടങ്ങി ഓണ്‍ലൈന്‍ debate മലസരങ്ങള്‍ വരെ സംഘടിപ്പിക്കപ്പെട്ടു. കൃത്യം 8 PM IST-ഇല അമേരിക്കയില്‍ നിന്ന് കുട്ടൂസും കൊച്ചിയില്‍ നിന്ന് കൊച്ചാപ്പിയും ബോംബയില്‍ നിന്ന് കെവിനും ലണ്ടനില്‍ നിന്ന് മുന്‍ഷിയും ലോഗിന്‍ ചെയ്തു.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ യുവാക്കളുടെ സാധ്യതയെ കുറിച്ച് അവര്‍ ഘോരഘോരം ചര്‍ച്ച ചെയ്തു. 

Veecee- യുടെ തലയില്‍   Forum election.Forum parliament എന്നീ ആശയങ്ങള്‍ ഉരുത്തിരിഞ്ഞു വന്നത്  യൂത്ത് ഫെസ്റിവല്‍ നെ തുടര്‍ന്നായിരുന്നു.london,chennai,dubai,bangalore,kochi എന്നിങ്ങനെ  5 constituencies ആയി election നടത്താന്‍ തീരുമാനിക്കപ്പെട്ടു. voting panel ,വോട്ടു ചോദിക്കല്‍, എന്നീ കര്മ്മങ്ങളുമായി  കുറെയേറെ ദിവസങ്ങള്‍ ഫോറം election ചൂടിലായിരുന്നു. ഒടുവില്‍ കുട്ടേട്ടനും tanisha-യും   veecee -യും rebel-ഉം   jamesbond-um  വിജയികള്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.വിജയികള്‍ പരാജിതരെ ഓണ്‍ലൈന്‍ ആയി ആശ്വസിപ്പിച്ചു.  

Alphi എന്നാ കുഞ്ഞനുജത്തി തിടങ്ങിയ ഫുഡ്‌ കോര്‍ട്ട് ത്രെഡില്‍ പല മെമ്പര്‍മാരും മൂന്നു നേരം തങ്ങള്‍ കഴിച്ച വിഭവങ്ങളുടെ വിശേഷങ്ങള്‍ ഫോട്ടോ സഹിതം പോസ്റ്റ്‌ ചെയ്തു പോന്നു. വിദേശികളായ  മെമ്പര്‍മാര്‍ കേരള വിഭവങ്ങളുടെ ഫോട്ടോകളുടെ നൊസ്റ്റാള്‍ജിയ-yil അസൂയ പൂണ്ടു. കാര്‍ത്തികേയന്‍ തുടങ്ങിയ  യാത്ര ത്രെഡില്‍ മെമ്പര്‍മാര്‍ യാത്ര ചെയ്തതും യാത്ര ചെയ്യേണ്ടതുമായ സ്ഥലങ്ങളുടെ വിശേഷങ്ങള്‍ ലഭിച്ചു പോന്നു. സാഗര്‍ ഏലിയാസ്‌ ജാക്കി  ആഴ്ച തോറും സിനിമകളുടെ തിയേറ്റര്‍ status update ചെയ്തിരുന്നത് സിനിമകളുടെ ശെരിയായ ബോക്സ്‌ ഓഫീസി അവസ്ഥ അറിയാന്‍ വായനക്കാര്‍ക്ക് ഉപകാരമായി. 

കണ്ണേട്ടന്റെ  കള്ളുകുടിയന്മാരുടെ ത്രെഡ്-ഇല് മദ്യപാനികളായ മെമ്പര്‍മാര്‍ ആഘോഷങ്ങള്‍ പങ്കു വെച്ച്. മഹി ആരംഭിച്ച ഓണ്‍ലൈന്‍ വെള്ളമടി  എന്നാ ആശയം വളരെ വേഗത്തില്‍ പ്രചാരം പിടിച്ചു പറ്റി. മുന്‍കൂട്ടി നിശ്ചയിച്ച ഒരു സമയത്ത് മെമ്പര്‍മാര്‍ മദ്യവുമായി കമ്പ്യൂട്ടര്‍-നുമുന്നിലെതുകയും ഓരോ പെഗ്  അടിച്ചതിനു ശേഷം അതിന്ടെ വിവരം thread-ഇല് രേഖപ്പെടുത്തുക എന്നാ അതിനൂതനമായ മദ്യപാനപ്രക്രിയ ആയിരുന്നുഅത്. ലോകത്തിന്റെ  നാനാഭാഗത്ത്‌  നിന്നും സമയവ്യതിയനങ്ങള്‍ക്ക് കീഴടങ്ങാതെ മെമ്പര്‍മാര്‍ സൈബര്‍ മദ്യപാനം നടത്തി കൊണ്ടിരുന്നു. 

സരോജ് കുമാര്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഫിലിം making competition സിനിമ മോഹികളായ  മേമ്ബെര്മാര്‍ക്ക് വലിയ പ്രചോദനം ആയിരുന്നു. മൊബൈല്‍ ക്യാമറയിലും വീഡിയോ ക്യാമറയിലും പകര്‍ത്തിയ പലരുടെയും സൃഷ്ടികള്‍ മെമ്പര്‍മാരുടെ അഭിനന്ദനം ഏറ്റുവാങ്ങി. 

ഫോറത്തിന് കാരുണ്യത്തിന്റെ  മുഖവും ഉണ്ടെന്നു    ഞാന്‍ തിരിച്ചറിഞ്ഞത് മെമ്പര്‍മാര്‍ സംഘടിപ്പിച്ച ആതുരസേവനതിനുള്ള ഒരു fund raising -ല്‍നിന്നാണ്. മണവാളന്‍ പോസ്റ്റ്‌ ചെയ്ത ഒരു പത്രവാര്‍ത്തയിലെ  സഹായനിധിയിലെ അക്കൗണ്ട്‌ നമ്പറിലേക്ക്  ഫോറത്തിലെ മെമ്പര്‍മാരില്‍ നിനും സംഭാവനകള്‍ ഒഴുകിയെത്തി  . 

പല മെമ്പര്‍മാര്‍ക്കും ഫോറം ഒരു ആശ്വാസം ആവുന്നത് എങ്ങിനെയെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് jonymon എന്ന മെമ്പര്‍ ലുടെ  ആയിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ ജോണി ചില ശാരീരിക അസ്വസ്ഥതകള്‍ കാരണം പഠനം തുടരാനാവാത്ത അവസ്ഥയിലാണ്.ഫോറത്തില്‍ ചിലവഴിക്കുന്ന മണിക്കൂറുകള്‍  അവനു സന്തോഷത്തിന്റെതാണ്  . കൃഷ്‌-നു ജോലി നഷ്ട്ടപ്പോഴും സഹാറ പൂക്കളുടെ പ്രണയം പരാജയപ്പെട്ടപ്പോഴും മെമ്പര്‍മാരുടെ ഓണ്‍ലൈന്‍ ആശ്വാസവാക്കുകള്‍  അവര്‍ക്ക് തണലേകി. പെണ്ണ്  കിട്ടാത്ത  വിഷമത്തില്‍ നവര്‍ അണ്ണന്‍ തുടങ്ങിയ ത്രെഡ് അദ്ദേഹത്തിന്  രണ്ടാമത്തെ കുഞ്ഞു ജനിച്ചതിനു ആശംസകളര്‍പ്പിക്കാനും മെമ്പര്‍മാര്‍ ഉപയോഗിച്ച് പോന്നു. 

banglore -ല്‍ നിന്നുള്ള ബ്ലാക്ക്‌ ടിക്കറ്റ്‌-ന്റെ  മരണം ഫോറത്തെ ഞെട്ടിച്ചു.വിദ്യാര്‍ത്ഥിയായിരുന്ന  ബ്ലാക്ക്‌ ടിക്കറ്റ്‌ ഒരപകടത്തില്‍  പെട്ട് മരണമടഞ്ഞ വിവരം ഫോറം അറിഞ്ഞത്പത്രവാര്തയിലൂടെയയിരുന്നു  . തലേന്ന് രാത്രി കൂടി ബ്ലാക്ക്‌ ടിക്കറ്റ്‌ ഫോറത്തില്‍ പോസ്റ്റ്‌ ചെയ്ത തമാശകള്‍  എന്നെ കരയിച്ചു. ഒരിക്കലും  കാണാത്ത ഒരു സുഹൃത്ത്‌ കാണാനാവാത്ത അകലത്തിലേക്ക്  നഷ്ട്ടപ്പെട്ടിരിക്കുന്നു. ആ സംഭവത്തിന്‌ ശേഷം ഒരാഴ്ചയോളം ഫോറം നിശ്ചലം ആയിരുന്നു. 

എന്ത് കൊണ്ട് മേമ്ബെര്മാര്‍ക്ക് വേണ്ടി ഒരു get together സംഘടിപ്പിച്ചു കൂടാ എന്ന ആശയം മുന്നോട്ടു വെച്ചത് കൊച്ചിക്കാരനായ EMMES ആയിരുന്നു. നിറഞ്ഞ കൈയ്യടികലോടെയാണ് ഫോറം ആ ആശയത്തെ സ്വീകരിച്ചത്. വരുന്ന വിഷുക്കാലത്ത് മെമ്പര്‍മാരില്‍ ഭൂരിഭാഗവും നാട്ടിലെതുന്ന സമയവും ആയിരുന്നു. കൊച്ചിയില്‍ വെച്ചൊരു ഒത്തുകൂടല്‍ അങ്ങിനെ തീരുമാനിക്കപ്പെട്ടു. 

വിഷുവിനു ഇനിയും മാസങ്ങള്‍ ഏറെയുണ്ടായിരുന്നു  .എങ്കിലും പിന്നീടുള്ള എല്ലാ ദിവസത്തെയും ഫോറം  ചര്‍ച്ചകളില്‍ ഒത്തു കൂടലിന്ടെ  ആവേശം നുരഞ്ഞു പൊന്തുമായിരുന്നു. ആദ്യമായി കണ്ടു മുട്ടുമ്പോള്‍ പ്രിഥ്വിരാജ് ഫാന്‍ ആയ രായുട്ടനോട് തീര്‍ക്കാനുള്ള കണക്കുകളെ കുറിച്ച് പങ്കജാക്ഷന്‍ ആവേശം കൊണ്ടു. പലരുടെയും ആഗ്രഹങ്ങള്‍ നുരപതയായി ഒഴുകി. 

അങ്ങിനെയെല്ലമിരിക്കെ കേരളഫോറും  ഒരു ദിവസം എന്റെ ജീവിതത്തില്‍ നിന്നും പൊടുന്നനെ അപ്രത്യക്ഷം ആയി. പതിവ് പോലെ ഒരു ദിവസം ഫോറത്തില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ error message ആണ് ലഭിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലും അത് തന്നെ ആവര്‍ത്തിച്ചപ്പോള്‍ സംശയമായി. 

ഇമെയില്‍ contact ഉള്ള ചില മെമ്പര്‍മാരെ ബന്ധപ്പെട്ടപ്പോള്‍  അവരുടെയും അവസ്ഥ എന്റേത്  തന്നെ. ഫോറം എങ്ങിനെ വെബ്‌ ലോകത്തില്‍  നിന്നും അപ്രത്യക്ഷം ആയി എന്നതിനെ കുറിച്ച് അവര്‍ക്കും കൃത്യമായി അറിയില്ല.അവരും എന്നെ പോലെ എവിടുന്നോ വന്നു മെമ്പര്‍മാര്‍ ആയവര്‍. കേരളഫോറും host ചെയ്ത server -ന്റെ കുഴപ്പം മൂലമാണെന്ന് ചിലര്‍ പറഞ്ഞു.website നടത്തി കൊണ്ട് പോകാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണെന്നും പറഞ്ഞു കേട്ടു. 

കുറച്ചു ദിവസത്തേക്ക് അതൊരു വേദന ആയിരുന്നു.പ്രിയപ്പെട്ടതെന്നു കരുതിയിരുന്ന ഒരു ചെറിയ ലോകം എനിക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നു.കാണാന്‍ മോഹിച്ചിരുന്ന ചില സുഹൃത്തുക്കള്‍ ഒരു പക്ഷെ എന്നന്നേക്കുമായിവേര്പിരിഞ്ഞിരിക്കുന്നു.

പിന്നീട് തിരക്കുകളില്‍ ആ വേദനയും അലിഞ്ഞില്ലാതായി.പങ്കജാക്ഷനും ടോണിയും ആരോമല്‍ മാഷുമെല്ലാം എവിടെയൊക്കെയോ സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു. ആര്‍ക്കറിയാം പുതിയ ഒരു weblokathil ഇവരെയെല്ലാം ഞാന്‍ വീണ്ടും കണ്ടെത്തിയേക്കാം      

ഈ ലോകം അത്രയും ചെറുതായി കൊണ്ടിരിക്കുകയാണല്ലോ..

Advertisements

Responses

 1. ഈ പേരുകൾ ഉള്ള ഒരു ഫോറാം കണ്ടിരുന്നു. സ്നേഹ സല്ലാപം. കേരള ഫോറം പേരു മാറ്റിയതാണു അല്ലേ.

 2. Dear Ranjith Shankar :

  I hope you will see what I am writing here . I would like to have your contact number or email. I will be really glad if you provide one of this . I wish you all the success in your future endeavors in malayalam cinema .

  With sincere regards
  Aneesh. T. Veetil
  Bonn, Germany

 3. enne pattiyum, http://www.snehasallapam.com enne nammude foruthe kurichum ezhuthiyathinu nandi…

 4. nice to see your Malayalam post
  🙂

 5. Nice post renjith bhai..
  the forum is still alive and kicking.
  are you still not getting it?


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Categories

%d bloggers like this: