Posted by: Ranjith Sankar | August 26, 2023

അച്ഛൻ

അച്ഛന് ചെറിയ പനി,ക്ഷീണം,അധികം സമയം ആലോചന..എനിക്ക് അശങ്കയായി..എന്തിനെ കുറിച്ചാണ് ആലോചന..ഞങ്ങൾ വല്ലതും ചെയ്യേണ്ടതുണ്ടോ..എന്നൊക്കെ..
ദിവസവും കുറച്ചു സമയം ഞങ്ങൾ സംസാരിക്കാറുണ്ട്.ഓരോ സംസാരവും ഓരോ പുതിയ അറിവുകൾ ആണ്.

പൊതുവേ എന്താണ് ആലോചന എന്ന് അഛയോട് ഇന്ന് ചോദിച്ചു.പുള്ളി പറഞ്ഞു വ്യക്തിപരം, കുടുംബപരം അത്തരം കാര്യങ്ങൾ ഒരു കാലത്തും ആലോചിക്കാറെയില്ല. ഇന്ന് ആലോചിച്ചത് ഒരു shakespere ഡയലോഗ്,second childhood,പത്രത്തിലെ ഒരു ബാങ്ക് കൊള്ള,പുതുപ്പള്ളി,ചന്ദ്രയാൻ..അങ്ങിനെ പറന്നു പോകുന്ന ആലോചനകൾ..നമ്മൾ ഇല്ലാത്ത ആലോചനകൾ നമുക്ക് എത്ര കുറവാണ് എന്ന് പെട്ടെന്ന് ഓർത്തു.

A beautiful life.❤️


Leave a comment

Categories